ജീവിതത്തില്‍ ഒരിക്കലും നമ്മുടെ സ്വന്തം നാട്ടില്‍ നിന്ന് മാരിനില്കാന്‍ ആഗ്രഹമില്ലാതെ അധ്യാപനം ഇഷ്ടപെട്ട ഒരു സാധാരണ കുട്ടിയായിരുന്നു ഞാന്‍.പക്ഷെ സഹാജര്യങ്ങള്‍ എന്നെ കഴിഞ്ഞ 13 വര്‍ഷത്തെ ഊര് തെണ്ടിയാക്കി. അധ്യാപക ദമ്പതികളുടെ മകനാണെങ്കിലും എന്ട്രന്‍സ് ബഹളത്തിലോ,മത്സര പരീക്ഷകളിലോ തള്ളിയിടാതെ പഠന സ്വാതന്ത്ര്യം തന്ന എന്റെ മാത പിതാക്കളുടെ വിശാല മനസ്കത അന്ന് സഹ അധ്യാപകരുടെ അവഹേളനം കുറച്ചൊന്നുമല്ല നേടിയെടുത്തത് .വൈക്കം മടിയത്ര സ്കൂളിന്റെ മടിത്തട്ടില്‍ നിന്നും ഓസ്ട്രേലിയ വന്‍കരയിലെ ഏറ്റവും പുരാതനമായ ഈ സര്‍വകലാശാല അങ്കണത്തില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങള്‍ ഒരു ഭീതികരമായ സ്വപ്നമായി മനസ്സില്‍ ഇന്നും അവ ശേഷി ക്കുന്നു.ഗുജറാത്ത് ഭൂകഭ ത്തില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളുടെ അടിയില്‍ കിടന്നു നിലവളിച്ച സഹപാഠികളും,ആ കറുത്ത 26 ന്റെ ആദ്യ നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ ശ്രമിച്ച കാമറ കയ്യില്‍ നിന്നും തെറിച്ചു വീണതും ആ ഒരു നിമിഷ ത്തെ വെപ്രാളം കൊണ്ട് താഴേക്ക് ഓടിയിരങ്ങിയതിന്റെ പിന്നാലെ മൂന്നാം നിലയിലെ തൂണ് ഇടിഞ്ഞു വീണതും എങ്ങനെ മറക്കാന്‍......എന്നെ ഗുജറാത്തി ഭാഷ പഠിപ്പിച്ച കീര്‍ത്തി എന്നാ മേഹസന സുന്ദരിയുടെ ചീഞ്ഞളിഞ്ഞ നഗ്ന ശരിരം കണ്മുന്‍പില്‍ പലപ്പഴും തെളിഞ്ഞു വരുന്നു.....ആ മാസങ്ങള്‍ കച് മേഗലയില്‍ എല്ലാം നഷ്പെട്ടവ്ര്‍ക്കായിമാറ്റിവച്ചു ജീവിച്ചതിന്റെ പുണ്യമാണ് ഇന്നും ബാക്കി .......പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും പൊഴിഞ്ഞു പോയ 7 പേര്‍ ....ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുരാതനമായ ഹോസ്റെലിന്റെ പൊളിഞ്ഞു പ്രകൃതിയുടെ സംഹാര തന്ടവത്തില്‍പൊളിഞ്ഞു കിടന്ന ജനല്‍ പാളിയിലൂടെ നോക്കുമ്പോള്‍ കണ്ടത് കഴിഞ്ഞ ദിവസം വരെ ക്യാമ്പസ് രാജാക്കന്മാരായി വിഹരിച്ചിരുന്ന ഖാന്‍ കൂട്ടം ഒരു ശവകൂനയായി മാറിയതാണ്.....യൂനിവേര്സിടി ഹോസ്റെളിലെ ഏക ന്യുനപക്ഷ അന്തേവാസി യായി അങ്ങനെ ഞാന്‍ മാറി......ആ ദിവസങ്ങളില്‍ നുള്ളി പോലും നോവിക്കാതെ എന്നെ കാത്തു സൂക്ഷിച്ച ഹിന്ദു സഹോദരന്മാരെ ഞാന്‍ എങ്ങനെ മതഭ്രാന്തന്മാരായി മുദ്ര കുത്തും.എന്നെ ഏറ്റെടുത്ത ABVP യൂണിറ്റിന്റെ സ്നേഹത്തെ എങ്ങനെ ഞാന്‍ വിധിക്കും.രണ്ടു മാസങ്ങള്‍ക്ക് ശേഷം ക്ലാസ്സ് തുടങ്ങിയപ്പോഴാണ് മനസിലായത് ഞങ്ങളുടെ ദിപര്‍ത്മെന്റിലെ പലരും ഈ ലോകത്തോട് വിടപരഞ്ഞെന്നു....അങ്ങനെ ഞങ്ങളുടെ സ്നേഹിതകള്‍ പലരും കല്യാണം കഴിക്കാതെ വിധവകളായി വിരഹ വേദന അനുഭവിക്കുന്നതും ഞാന്‍ മനസിലാക്കി......ഇന്നും ആ സര്‍വകലാശാലയും അവിടുത്തെ കൂട്ടുകാരും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ....അതോടൊപ്പം ആ ദിവസങ്ങളില്‍ ഒറ്റമോന് ആപത്തൊന്നും വരരുതെന്ന് ദിവസങ്ങള്‍ മുഴുവനും മുട്ടുകുത്തി പ്രാര്‍ത്ഥിച്ച എന്റെ അമ്മച്ചിയുടെ നിസഹായ മുഖവും,,,,,
1998 -2002 വര്‍ഷത്തിലെ ഗുജറാത സര്‍വ കല ശാലയിലെ എകണോമിക്സ് ബിരുദ വിദ്യാര്‍ഥി ആയിരുന്നു ഞാന്‍...
No comments:
Post a Comment